Showing posts with label FUN. Show all posts
Showing posts with label FUN. Show all posts

Tuesday, March 22, 2011

OUR HOME LIBRARY - MALAYALAM COLLECTION

ഒരു കുട്ടി ഏതു പ്രായത്തില്‍ നനായി വായിക്കും എന്നത് അവരെ നമ്മള്‍ ഏതു പ്രായം  മുതല്‍ ശീലിപ്പിക്കുന്നു എന്നത് പോലെ ആണെന്നു എനിക്ക് തോന്നിയിട്ടുള്ളത്. കേരളത്തിലെ പല ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലും സി. ബി.എസ്. ഈ. വിധ്യലയങ്ങളിലും മലയാളം ഭാഷ പഠനത്തിനുള്ള ശ്രദ്ധ തുലോം കുറവ് ആണ്. ഇത് നികത്താനുള്ള മാര്‍ഗങ്ങള്‍ രക്ഷിതാക്കള്‍ യഥാസമയം കണ്ടെത്തിയില്ലെങ്കില്‍ മക്കള്‍ക് സ്വന്തം മാതൃഭാഷ, സംസ്കാരം, സാഹിത്യം എല്ലാം അന്യമാകും. 

വീട്ടില്‍ ഒരു ഗ്രന്ഥശാല എന്നാ ആശയം ഇതില്‍ നിന്നാണ്  ഉധിച്ചതെന്നു പറയാം. ഇംഗ്ലീഷ് അക്ഷരങ്ങള്‍ പരിചിതമാകും മുന്‍പേ മക്കളെ ഭാഷ പഠിപിക്കാന്‍ ശ്രമിക്കയും തുടര്‍ന്ന് താല്പര്യം നിലനിര്‍ത്താന്‍ പാകത്തില്‍ അവര്ക് കുട്ടികളുടെ വാരികകള്‍ വാങ്ങി കൊടുക്കയും അവരോടൊപ്പം അത് വായിച്ചും, ചിത്രങ്ങള്‍ക്ക് ചായം നല്‍കിയും കഥകള്‍ പറഞ്ഞും തുടങ്ങിയാല്‍ അവരെ വളരെ വേഗം നല്ല വായിക്കുന്ന മക്കള്‍ ആക്കാമെന്ന് എനിക്ക് തോന്നുന്നു.

ഞങ്ങള്‍ ആദ്യം വാങ്ങി വായിച്ച പുസ്തകം കേരള കൌമുദിയുടെ ചെറു പദ്യ സമാഹാരം ആയിരുന്നു. സി. ഡി. രൂപത്തില്‍ ലഭിച്ച കവിത സമാഹാരത്തില്‍ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ വരികള്‍ ആന്നു മക്കളെ ഏറെ ആകര്‍ഷിച്ചത്. (പേര് : തേന്‍ തുള്ളി കള്‍ )

"മണ്ണ് തിനീടിനന്‍ കണ്ണന്‍ എന്നിങ്ങനെ തിണ്ണം പോയി ചോന്നിട്ട ബാലകന്മാര്‍
മാതാവോടായിട്ടു ചൊല്ലി നിനീടിനന്‍ മാതാവ്‌ തനതു കേട്ട നേരം 
ഓടിചെന്നങ്ങവാന്‍ ചാരത് ചെഞ്ചെമ്മെ പേടിപിചീടുവാനായി  ചൊന്നാല്‍  ..."

തുടര്‍ന്ന് ഞങ്ങള്‍ പട്ടണം മുഴുവന്‍ നടന്നു കൃഷ്ണഗാഥയുടെ പൂര്‍ണ രൂപം സന്ഘടിപിച്ചു.

ഇതേ സമാഹാരത്തിലെ കുഞ്ചന്‍ നമ്ബിയരുടെ കവിതയാണ്‌ അടുത്ത ആകര്‍ഷണം ആയി കുട്ടികള്ക് തോന്നിയത്. തുള്ളല്‍ പാട്ടുകള്‍ തേടി ആയി അടുത്ത യാത്ര.പൂതപ്പാട്ടും കുട്ടികള്ക് അങ്ങനെ പരിചയമായി.

തുടര്‍ന്ന് താല്പര്യം തോന്നിയത്  വന്ച്ജി പാട്ടുകലോട്ടന്നു. ഈണത്തില്‍ പദ്യം ചൊല്ലുനത്തോടെ ഭാശയോടെ സ്നേഹംയെന്നു പ്രത്യേകം പറയേണ്ടല്ലോ !
മലയാള മനോരമയുടെ കളികുടുക്കയന്നു അടുത്ത പടിയായി ഉപയോഗിച്ചത്. അതിലെ ചിത്ര രചനയും, ചായം കൊടുകളും കുട്ടികള്ക് ഏറെ ഇഷ്ടം ആയിരുന്നു. 

ഇതിനു ശേഷമാണ് ഞങ്ങള്‍ ഗ്രന്ഥശഅലയുടെ ഘട്ടത്തിലേക്ക് കടന്നത്‌. ഞങ്ങളുടെ മലയാളം പുസ്തകങ്ങളില്‍ മൂന്നു വിഭാഗങ്ങള്‍ ഉണ്ട്. ആധ്യതെതില്‍ ഏറ്റവും ചെറിയ കുട്ടികള്ക് വായിച്ചു കൊടുക്കാന്‍ കഴിയുന്ന , അവര്ക് രസിക്കാന്‍ കഴിയുന്ന കഥകളും പദ്യങ്ങളും ആണുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ ചെറിയ കുട്ടികള്ക് തനിച്ചു വായിക്കാന്‍ കസിയുന സ്വയം കുറെ ഒക്കെ മനസിലകാനും സാധിക്കുന്ന തരത്തിലുള്ള പുസ്തകങ്ങളാണ് ചേര്‍ത്തിട്ടുള്ളത്. മൂനാമത്തെ വിഭാഗം സ്വയം വായിച്ചു മനസിലകാന്‍ കസിയുന കൊച്ചു മക്കള്‍ക്കുള്ളതാന്നു.
എല്ലാ വര്‍ഷവും ബാലസാഹിത്യം എന്നാ വിഭാഗത്തില്‍ അനേകം പുതിയ പുസ്തകങ്ങള്‍ ഇറങ്ങുനുണ്ട്. കേരള സംസ്ഥാന ബാലാ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഉള്ളൂര്‍ പ്രസിദ്ധീകരണങ്ങള്‍, ലിപി, തൂലിക, കേരള ശാസ്ത്ര സാഹിത്യ പരിഷദ്, ഹെട്ച് & സി, യുവത, കറന്റ്‌ ബുക്സ്, പൂര്‍ണ, ഹരിതം ബുക്സ്, ഒരയാന്റ്റ്, പാപ്പിയ്യോന്‍, ബട്റെര്ഫ്ല്യ്, ഒലിവെ, തുടങ്ങി അനേകം പ്രസിധീകാരങ്ങള്‍ ഉണ്ട്. ഇതില്‍ ഡോക്ടര്‍.കെ. ശ്രീകുമാര്‍, സിപ്പി പള്ളിപ്പുറം എന്നിവരാണ്‌ കുട്ടികല്കായി കൂടുതല്‍ എഴുതിയതെന്നു തോന്നുന്നു. 
ആദ്യ വിഭാഗത്തിലെ പുസ്തകങ്ങളുടെ വിവരങ്ങളാണ് താഴെ ചേര്‍ത്തിട്ടുള്ളത്.

1 . കൊച്ചുകുട്ടികള്‍ക് തനിയെ വായിക്കാന്‍ - സന്തോഷ്‌ വള്ളിക്കോട്ട് 
2 . ഭൂതത്താന്‍ കുന്നിലെ കുന്ത്രണ്ടി രാക്ഷസന്‍ - സിപ്പി പള്ളിപുരം
3  ആരും പറയാത്ത കഥ - കെ. ശ്രീകുമാര്‍
4 . കിളിയുടെ ന്യായം - ചെറിയമുണ്ടം അബ്ദുര്‍ റസാക്ക് 
5. ഉണ്ണിയും അമ്പിളിയും - സതിഷ് മലപ്പുറം 
6 തിരുമധുരം - ഓ. ദിവാകരന്‍
7 ഉണ്ണി കഥകളും കവിത കളും - ലിന്‍ പീറ്റര്‍ & തെരേസ പീറ്റര്‍
8 കുസൃതി കുരുന്നുകള്‍ - മുരളീധരന്‍ ആനപ്പുഴ 
9 ഞാന്‍ ഇവിടെ ഉണ്ട് - പ. മധുസൂദനന്‍
10 അമ്മിഞ്ഞപ്പാല്‍ - അക്കിത്തം 
11 ഇല്ലം കഥകള്‍ - പി.കെ. നമ്പൂതിരി 
12അമ്പതു കുട്ടികവിതകള്‍ - എ. വിജയന്‍
 13 കേരള ചരിത്രം കുട്ടികള്‍ക്ക് - പി.ടി. ഭാസ്കര പണിക്കര്‍ 
14 നൂറു നഴ്സറി പാട്ടുകള്‍ - സിപ്പി പള്ളിപ്പുറം
15 ANARAKANNAN - മലയത് അപ്പുണ്ണി
16   കംബിളികുപ്പയം - മലയത് അപ്പുണ്ണി
17പക്ഷികളുടെ കഥ കേള്‍ക്കാം - സ്വയ നാസര്‍ 
18ഊണൂണ്ണീ ഉടെ കുഞ്ഞികവിതകള്‍- കുഞ്ഞുണ്ണി
 19 കോഴിയും കുറുക്കനും 
 20തിരഞ്ഞെടുത്ത കടംകഥകള്‍ - എം.എസ. ഗിരിഷ് 
21 തത്തമ്മേ പൂച്ച പൂച്ച -കെ.കെ. പടിഞ്ഞരെപുരം
22 വേഷം മാറിയ കാക്ക 
23 ഉള്ളൂരിന്റെ ബാലകവിതകള്‍ - ഉള്ളൂര്‍
24 മയില്‍‌പീലി - കെ ശ്രീ കുമാര്‍
25 തലകുലുക്കും ബോംമ - രാധാകൃഷ്ണന്‍ അടുത്തില 
26 ഒരു കുമിലകഥ - കെ കെ കൃഷ്ണകുമാര്‍
27 മസൂ മസൂ - സന്ധ്യ റാവു 
28 കൂലഭ - സന്ധ്യ റാവു
29 ചീരാം സ്നേഹിതാ കടിക്കരുത് - വായു നയിസ്
30 മാണിക്യ ചെമ്ബരുക്ക - ശാന്ധകുമാര്‍ 
31 PALKINNAM - സിപ്പി പള്ളിപുരം 
32 പൂമ്പാറ്റ - എം പി അപ്പന്‍ 
33 ഒളിച്ചോട്ടം - രാജിവ് 
34 മയില്‍ പീലി കണ്ണുകള്‍ - വായു നയിസ്
35 നരുമൊഴി - ഓ എന്‍ വി കുറുപ് 
36 കാക്കകള്‍ വീണ്ടും കാക്കകള്‍ ആയി - ലോരെന്‍സെ 
37 ഓടി വാ തുമ്പീ - മുത്തലപുരം മോഹന്‍ദാസ്‌ 
38 വേലുവും മാളുവും - ജോര്‍ജ് ഇമ്മട്ടി 
39 മാന്ധ്രിക പാത്രങ്ങള്‍ - വായു നയിസ്
40 എല്ലാം സൌജന്യം - മമത പണ്ടയ 
41 മല്ലയുധ ഭ്രമം - സന്ധ്യ റാവു 
42 ഉപ്പും മധുരവും - സന്ധ്യ റാവു
43 കുഴിയാന - മുത്തലപുരം മോഹന്‍ദാസ്‌ 
44 കടല്‍ - ലളിത ലെനിന 
45 പധ്മാക്ഷനും കുജുക്കിളിയും - മോഹന്‍ദാസ്‌ അമ്പാട്ട്
46 മാരിമുതും മനിമുതും - സജിനി പവിത്രന്‍
47 എലികുഞ്ഞുങ്ങളും പൂച്ചയും - ബി ഇന്ദിര 
48 അമ്മയെകനാന്‍ - അബിത യുസഫ് 
49 ആരോഗ്യ പാഠങ്ങള്‍ - ഉഷ എസ് നായര്‍ 
50 ഒരു ചുരുളിന്റെ കഥ - വായു നയിസ്
51 തിരകള്‍ - സുഗതകുമാരി 
52 കലവറ - മലയത് അപ്പുണ്ണി
53 മഴ തുള്ളിയുടെ വീര കൃത്യങ്ങള്‍ - ജേക്കബ്‌ സാംസണ്‍ മുട്ടട 
54 പൂക്കുട - ആനന്ദ കുട്ടന്‍ 
55 കളിപന്ധല്‍ - തിരുനല്ലൂര്‍ കരുണാകരന്‍
     

http://sadhguru.podomatic.com

http://sadhguru.podomatic.com